Sunday, October 30, 2011

ഭൂമിശാസ്ത്രം

ഇവിടെയാണ്‌ തുടക്കം ..കല്‍ക്കെട്ടു എന്നാണു പേര് .. ഭൂമിശാസ്ത്രപരമായി നിറയെ കല്ലും പാറകളും ഉള്ളതാവണം ഇങ്ങനെ ഒരു പേരിനു പിന്നില്‍ .. വിജനമായ വഴിയിലൂടെ കുറച്ചു ദൂരം താണ്ടി ഒടുക്കം ഒരു വലിയ കയറ്റം കയറി വരുമ്പോള്‍ ആദ്യം കാണുന്ന ഇടത്തോട് ഇത്തിരി മമത തോന്നാനിടയുള്ളത്ര, രണ്ടു മൂന്നു കടകളും ഇത്തിരി വാഹനങ്ങളും കുറെ മനുഷ്യരും ഇപ്പോഴും ഉണ്ടാകാറുള്ള ഒരിടം .. ഇവിടെ വഴികള്‍ രണ്ടായി പകുക്കപ്പെടുന്നു ...
  ഇത് ഹൈധരു ഹാജിയുടെ കട 
 വഴിവക്കില്‍ വെടി പറഞ്ഞിരിക്കുന്ന കൂട്ടുകാര്‍ 

വഴിനീലുന്നതൊന്നു പറനങ്ങാടി വഴി ചെമ്പന്‍ കൊല്ലി എന്ന അയല്‍ഗ്രാമത്തിലേക്ക് ..
ഇത് പറയനങ്ങാടിയുടെ സ്വന്തം ഹസ്സാക്ക.. കാരംസ് ബോര്‍ഡും ചെസ്സ്‌ കളിക്കാരും രാഷ്ട്രീയം പറയുന്നവരും ക്ലബിലെ കുട്ടികളും വയസ്സായവരും എന്ന് വേണ്ട എല്ലാവരും വന്നിരിക്കാറുള്ള ഒരേ ഒരു സ്വന്തം ചായക്കട .. നാട് മുഴുവന്‍ പെരുമ കേട്ട ചായയും ഉണ്ടയും പഴം പൊരിയും (തന്റെ ചായ കുടിക്കാന്‍ വേണ്ടി മാത്രം ഇങ്ങോട്ട് വരുന്നവരാണ് 100% പെരുമെന്നു ഹസ്സനിക്ക പറയും -  ഈയുള്ളവനും ആ ചായ മഹാത്മ്യം അറിഞ്ഞതാണ് )


പണ്ടൊക്കെ രാഷ്ട്രീയം പറഞ്ഞു വഴക്ക് കൂടുന്നത് എന്റെ വീടിലേക്ക്‌ കേള്‍ക്കാമായിരുന്നു ..ഇന്ന് പക്ഷെ പുതിയ തലമുറ അതിനൊന്നും മെനക്കെടാറില്ല .. അവരൊക്കെ ടെലിവിഷന്‍ സ്ക്രീനില്‍ താന്താങ്ങളുടെ നേതാക്കന്മാരുടെ മറുപടികളില്‍ സന്തുഷ്ടരായി കാരംസ് കളിച്ചിരിക്കുന്നു ....


 അന്നൊക്കെ   ഏതെങ്കിലും രാഷ്ട്രീയമായ വിഷയങ്ങളുടെ വിവരങ്ങള്‍ അറിയാന്‍ ആളുകള്‍ ഇവിടെ ആയിരുന്നു എത്തിയിരുന്നത് ..ഇന്നത്‌ കേവല വിശേഷങ്ങളുടെ സൊറ പറയലുകളുടെ കേന്ദ്രം മാത്രമായി 
മറ്റൊരു വഴി ചെല്ലുന്നത് ചന്ദക്കുന്നു കയറി മാതിപ്പോട്ടിയിലവസാനിക്കുന്നിടതാണ് 
സംഭവങ്ങള്‍ ഇനിയുമുണ്ട് ഒരുപാട് പറയാന്‍ ...വഴിയെ ആവട്ടെ അല്ലെ ...