Sunday, October 30, 2011

ഭൂമിശാസ്ത്രം

ഇവിടെയാണ്‌ തുടക്കം ..കല്‍ക്കെട്ടു എന്നാണു പേര് .. ഭൂമിശാസ്ത്രപരമായി നിറയെ കല്ലും പാറകളും ഉള്ളതാവണം ഇങ്ങനെ ഒരു പേരിനു പിന്നില്‍ .. വിജനമായ വഴിയിലൂടെ കുറച്ചു ദൂരം താണ്ടി ഒടുക്കം ഒരു വലിയ കയറ്റം കയറി വരുമ്പോള്‍ ആദ്യം കാണുന്ന ഇടത്തോട് ഇത്തിരി മമത തോന്നാനിടയുള്ളത്ര, രണ്ടു മൂന്നു കടകളും ഇത്തിരി വാഹനങ്ങളും കുറെ മനുഷ്യരും ഇപ്പോഴും ഉണ്ടാകാറുള്ള ഒരിടം .. ഇവിടെ വഴികള്‍ രണ്ടായി പകുക്കപ്പെടുന്നു ...
  ഇത് ഹൈധരു ഹാജിയുടെ കട 
 വഴിവക്കില്‍ വെടി പറഞ്ഞിരിക്കുന്ന കൂട്ടുകാര്‍ 

വഴിനീലുന്നതൊന്നു പറനങ്ങാടി വഴി ചെമ്പന്‍ കൊല്ലി എന്ന അയല്‍ഗ്രാമത്തിലേക്ക് ..
ഇത് പറയനങ്ങാടിയുടെ സ്വന്തം ഹസ്സാക്ക.. കാരംസ് ബോര്‍ഡും ചെസ്സ്‌ കളിക്കാരും രാഷ്ട്രീയം പറയുന്നവരും ക്ലബിലെ കുട്ടികളും വയസ്സായവരും എന്ന് വേണ്ട എല്ലാവരും വന്നിരിക്കാറുള്ള ഒരേ ഒരു സ്വന്തം ചായക്കട .. നാട് മുഴുവന്‍ പെരുമ കേട്ട ചായയും ഉണ്ടയും പഴം പൊരിയും (തന്റെ ചായ കുടിക്കാന്‍ വേണ്ടി മാത്രം ഇങ്ങോട്ട് വരുന്നവരാണ് 100% പെരുമെന്നു ഹസ്സനിക്ക പറയും -  ഈയുള്ളവനും ആ ചായ മഹാത്മ്യം അറിഞ്ഞതാണ് )


പണ്ടൊക്കെ രാഷ്ട്രീയം പറഞ്ഞു വഴക്ക് കൂടുന്നത് എന്റെ വീടിലേക്ക്‌ കേള്‍ക്കാമായിരുന്നു ..ഇന്ന് പക്ഷെ പുതിയ തലമുറ അതിനൊന്നും മെനക്കെടാറില്ല .. അവരൊക്കെ ടെലിവിഷന്‍ സ്ക്രീനില്‍ താന്താങ്ങളുടെ നേതാക്കന്മാരുടെ മറുപടികളില്‍ സന്തുഷ്ടരായി കാരംസ് കളിച്ചിരിക്കുന്നു ....


 അന്നൊക്കെ   ഏതെങ്കിലും രാഷ്ട്രീയമായ വിഷയങ്ങളുടെ വിവരങ്ങള്‍ അറിയാന്‍ ആളുകള്‍ ഇവിടെ ആയിരുന്നു എത്തിയിരുന്നത് ..ഇന്നത്‌ കേവല വിശേഷങ്ങളുടെ സൊറ പറയലുകളുടെ കേന്ദ്രം മാത്രമായി 
മറ്റൊരു വഴി ചെല്ലുന്നത് ചന്ദക്കുന്നു കയറി മാതിപ്പോട്ടിയിലവസാനിക്കുന്നിടതാണ് 
സംഭവങ്ങള്‍ ഇനിയുമുണ്ട് ഒരുപാട് പറയാന്‍ ...വഴിയെ ആവട്ടെ അല്ലെ ...


Saturday, September 10, 2011

കോടാലിപോയില്‍


ഇത് കോടാലിപോയില്‍ ഗ്രാമത്തിന്റെ കഥ...അറുപതാണ്ടുകളുടെയെങ്കിലും വ്യക്തമായ കുടിയേറ്റത്തിന്റെ ചരിത്രമുറങ്ങുന്ന മണ്ണ് ... ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലിമ്കലുമൊക്കെയുല്ല  , കമ്മുനിസ്റ്റും കോണ്‍ഗ്രസ്‌ ഉം ലീഗ് കാരനും ഒന്നിച്ചു ജീവിക്കുന്ന ,  നല്ല റോഡുകളും  , നടപ്പാതകളും കരണ്ടും വെള്ളവും വെളിച്ചവുമൊക്കെയുള്ള(ആണ്ടുകലേറെ കഴിഞ്ഞിട്ടാണെങ്കിലും), ചെമ്പന്‍ കൊല്ലിയും പോതുകല്ലും അതിരുകളായ ഈ ഗ്രാമത്തിനു പറയാന്‍ കഥകളുണ്ട് ഒരുപാട്... കൃഷി പ്രധാന തൊഴിലായിരുന്ന പഴയ നാട്ടിന്പുരമല്ല ഇന്ന് ഇവിടം ...ഇന്ത്യ എന്ന വലിയ ദേശത്തിന്റെ ദിക്കുകളും കടന്നു മനലാരന്യതോളം എത്തി നില്‍ക്കുന്ന ഒരു മഹാ വിജയത്തിന്റെ കഥ തുടങ്ങുന്നതിവിടെ നിന്നാണ്...

പറങ്കി മാങ്ങയും തേങ്ങയും ചക്കയും വാഴയും കവുങ്ങും പിന്നെയും പേരറിയാത്ത പല മരങ്ങളും കുഞ്ഞു തോടും പിന്നെയ്മോരുപാടുള്ള നാട്...



പക്ഷെ പ്രധാന വിശേഷം മറ്റൊന്നാണ്....നൂല്‍ പുട്ട് എന്നും , ഇടിയപ്പം എന്നും വിളിക്കാറുള്ള സ്വാദിഷ്ടമായ ഒരു സൌത്ത് കേരള ഡിഷ്‌ ഉണ്ട് ...ഹോട്ടലില്‍ നിന്നെങ്കിലും ഒരിക്കലെങ്കിലും നിങ്ങളും കഴിച്ചു കാണും ...
ഇനി കേള്‍ക്കൂ...